Friday, August 17, 2007

Lyrics of Ambavan

അമ്പവന്‍ പുകളെമ്പിയ സകലമ്പിയര്‍കും താജ
ആദമും പുകളോതിയ മദിമാന്‍ മുഹമ്മദ്‌ രാജാ.
മുമ്പവന്‍ പുകളാര്‍ന്നിടത്ത്‌,
മുര്‍സലിന്‍ അര്‍ശായുദിത്ത്‌,
ചെദികള്‍ പെരിപ്പം തിരിത്ത്‌,
തമ്പുരനല്ല, തനും എമ്പുവനില്ല.

നിത്യ തിത്തതരികിട തകൃത തളംകൃത
സുകൃത പമഗരി തളുക ചളുകിതസാര സമ്പൂര്‍ണ്ണ,
എന്നും സര്‍വ്വസമ്പന്ന........
മുത്ത്‌ തങ്ക തടിമിക പൊങ്കുമൊളിതെളി-
ലെങ്കിയരശിലും തിങ്കള്‍ മതി മഹമ്മൂദ്‌ നൂരുല്ല,
എന്നും ഈദ്‌ സ്വല്ലള്ള...

അമ്പരം ഏഴും കടന്നിട്ടമ്പവെന്റെ മുമ്പില്‍,
അത്തഹിയ്യത്തും കരസ്ഥമാക്കിടൈ മുഹബ്ബില്‍
ഇമ്പമാല്‍ കയേറു ത്വാഹാ എമ്പിടൈ നാം മുമ്പില്‍,
ഈന്തിടൈ റബ്ബിന്‍ വിധി സമ്പാദ്യമാക്കിട്ടെമ്പി
പമ്പരാം സ്വഹബ്ബില്‍ ഉരത്ത്‌,
വളര്‍മയാല്‍ കയേറ്റെടുത്ത്‌,
തമ്പുരാനില്‍ ആദിരത്ത്‌,
തഖ്‌വയില്‍ ഏറ്റം കരുത്ത്‌,
കണ്ട്‌ കുഫ്ഫാറാ, രോഷം കൊണ്ട്‌ തഹ്യ്യാറാ.

നിത്യ തിത്തതരികിട തകൃത തളംകൃത
സുകൃത പമഗരി തളുക ചളുകിത
സാര സമ്പൂര്‍ണ്ണ, എന്നും സര്‍വ്വസമ്പന്ന...

ഈറമുറ്റി ക്രൂരനാം ജഹലോട്‌ കൈകള്‍ കോര്‍ത്ത്‌,
ഇറയവന്‍ ദൂദര്‍ക്കെതിരില്‍ ശത്രുതയും കൂര്‍ത്ത്‌.
ഏറിയ ളുല്‍മും അദാബ്ത്താകയും സഹിത്ത്‌,
ഏകവന്റെ കല്‍പനാ മദീനയില്‍ പോയി പാര്‍ത്ത്‌.
മാര്‍ കട്ടിയ ദുഷ്ട്‌രോട്‌,
മന്നവന്‍ എതിരിട്ടു പാട്‌,
മക്കയും ഫത്ത്‌ഹാക്കി നാട്‌,
മര്‍ത്ഥ്യരും ഇസ്ലാമി നോട്‌,
കൂര്‍ കാണിച്ചു, ശൂര സേന വര്‍ഡിച്ചു.

നിത്യ തിത്തതരികിട തകൃത തളംകൃത
സുകൃത പമഗരി തളുക ചളുകിതസാര
സമ്പൂര്‍ണ്ണ, എന്നും സര്‍വ്വസമ്പന്ന.....

അമ്പവന്‍ പുകളെമ്പിയ സകലമ്പിയര്‍കും താജ
ആദമും പുകളോതിയ മദിമാന്‍ മുഹമ്മദ്‌ രാജാ
മദിമാന്‍ മുഹമ്മദ്‌ രാജാ.
മദിമാന്‍ മുഹമ്മദ്ദ്ദ്ദ്ദ്ദ്‌ രാാജാാാാാാ..............

2 comments:

Unknown said...

ചെമ്പക മലരും വസിത്ത് ചേദികൾ പെരുപ്പം തിരുത്ത്
എന്ന ഒരു വരി ഉണ്ടായിരുന്നോ?

Anonymous said...

PlanetWin 365 Casino Review 2021 - 100% up to $1000
PlanetWin 365 다파벳 Casino review, updated October 2021 with info on bonuses, games, promotions and william hill promotions. Check planet win 365 out the casino's reviews,